പാസ്റ്റർ റെജിറ്റ് ചെറിയാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

 

 

ബാഹ്‌റ (ബീഹാർ) : ബിഹാറിലെ ഇന്ത്യ മിഷനിലെ മിഷനറിയും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ തൃശ്ശൂർ പടവരാട് ഹെബ്രോൻ സഭാംഗവും, തൃശ്ശൂർ വെട്ടുകാട് ഇഞ്ചോടിയിൽ കുടുംബാംഗവുമായ കർത്തൃദാസാൻ പാസ്റ്റർ റെജിറ്റ് ചെറിയാൻ (49 വയസ്സ്) മെയ്‌ 20 വ്യാഴാഴ്ച്ച വെളുപ്പിന് ബിഹാറിലെ ബാഹറിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ദീർഘ വർഷങ്ങളായി ഉത്തരേന്ത്യൻ മിഷനറി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ബീഹാർ കൂടാതെ ചത്തിസ്ഗഡിലും ഉത്തർപ്രദേശിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ : മാള പുത്തൻവേലിക്കര തെറ്റയിൽ ബിന്ദു. മക്കൾ : സാം, സ്റ്റെഫിന.

സംസ്കാരം മെയ്‌ 20 വ്യാഴാഴ്ച്ച രാവിലെ 8 മണിക്ക് ഇന്ത്യ മിഷന്റെ ചുമതലയിൽ നടന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെയും ദൈവസഭയും പ്രാർത്ഥനയിൽ ഓർക്കുക.

You might also like
WP2Social Auto Publish Powered By : XYZScripts.com