ഒളിംപിക്സ് കഴിഞ്ഞ് ദിവസങ്ങളായി, ഉത്തരകൊറിയയില്‍ ഒളിംപിക്സ് സംപ്രേഷണം തുടങ്ങിയത് കഴിഞ്ഞ ദിവസം

0

പ്യോങ്‌യാങ്: ടോക്കിയോ ഒളിംപിക്സിന്‍റെ തിരിതാഴ്ന്നിട്ട് ഉത്തരകൊറിയയില്‍ ടോക്കിയോ ഒളിംപിക്സ് തുടങ്ങിയതെയുള്ളൂ. അടുത്ത ഒളിംപിക്സിനായി പാരിസിലേക്ക് ലോകം നോക്കുമ്പോള്‍ ടോക്കിയോയില്‍ കഴിഞ്ഞ ഒളിംപിക്സ് മത്സരങ്ങള്‍ ഉത്തരകൊറിയയില്‍ ഓരോന്നായി സംപ്രേഷണം ചെയ്ത് തുടങ്ങുകയാണ്. ദക്ഷിണകൊറിയന്‍ വാര്‍ത്ത ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ഒളിംപിക്‌സില്‍ ബ്രിട്ടനും ചിലിയും തമ്മിലുള്ള വനിതാ ഫുട്‌ബോള്‍ മത്സരമാണ് ഉത്തര കൊറിയന്‍ ദേശീയ ടെലിവിഷന്‍ ആദ്യമായി സംപ്രേഷണം ചെയ്തത്. മത്സരത്തിന്റെ 70 മിനിറ്റ് കമന്ററി കൂടാതെ കുറഞ്ഞ റെസല്യൂഷനില്‍ സംപ്രേഷണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തവണ ദൃശ്യങ്ങള്‍ എങ്ങനെ കിട്ടിയെന്നത് വ്യക്തമല്ല.

You might also like