ഒമാനിലെ കൂടുതൽ തസ്തികകളിൽ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശിവൽക്കരണം 20നു പ്രാബല്യത്തിലാകും

0

മസ്കത്ത് ∙ ഒമാനിലെ കൂടുതൽ തസ്തികകളിൽ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശിവൽക്കരണം 20നു പ്രാബല്യത്തിലാകും. ഈ വിഭാഗങ്ങളിൽ പുതിയ വീസ അനുവദിക്കുകയോ പുതുക്കുകയോ ചെയ്യില്ല. മലയാളികളടക്കം ആയിരക്കണക്കിനു പ്രവാസികളെ ബാധിക്കുന്ന തീരുമാനമാണിത്.

മാളുകളിലെ സെയിൽസ്, അക്കൗണ്ടിങ്, കാഷ്യർ, മാനേജ്മെന്റ് തസ്തികകൾ, മണി എക്സ്ചേഞ്ചുകളിലെ അക്കൗണ്ടിങ് – മാനേജ്മെന്റ് ജോലികൾ, ഓട്ടോ ഏജൻസികളിലെ ഓഡിറ്റിങ്, വാഹന വിൽപന മേഖലയിലെ അക്കൗണ്ടിങ് തസ്തികകൾ, ഇൻഷുറൻസ് കമ്പനികളിലെ അഡ്മിനിസ്ട്രേഷൻ – സാമ്പത്തിക വിഭാഗ ജോലികൾ എന്നിവയിലാണു സ്വദേശിവൽക്കരണം. ഇന്ധനവും കാർഷിക ഉൽപന്നങ്ങളും കൊണ്ടുപോകുന്ന വാഹനങ്ങളിലെയടക്കം ഡ്രൈവർമാരെയും തീരുമാനം ബാധിക്കും.

You might also like
WP2Social Auto Publish Powered By : XYZScripts.com