മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു

0

മുഖ്യമന്ത്രിക്ക് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങള്‍ അദ്ദേഹത്തിന് രണ്ട് ദിവസമായി ഉണ്ടായിരുന്നു. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മറ്റും. നിലവില്‍ അദ്ദേഹം തിരുകിവനന്തപുരത്തെ വസതിയില്‍ നിരീക്ഷണത്തില്‍ ആണ്.

മുഖ്യമന്ത്രി പിണറായി വിജയും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിനും, മകള്‍ വീണയ്ക്കും, വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിനും , മുഖ്യമന്ത്രിയുടെ കൊച്ചുമകനും കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ കുടുംബത്തില്‍ ആദ്യം വീണയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്തിയത്. അന്നുമുതല്‍ മുഖ്യമന്ത്രിയും വീട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്നു.

You might also like