കേന്ദ്ര വാക്സിൻ നയത്തിനെതിരായി രാഷ്ട്രപതിക്കുള്ള നിവേദനം ഗവർണറിനു കൈമാറി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

0

 

 

ദില്ലി: കേന്ദ്ര വാക്സിൻ നയത്തിനെതിരായി രാഷ്ട്രപതിക്കുള്ള നിവേദനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാജ്ഭവനിലെത്തി കേരളാ ഗവർണർ ശ്രീ. ആരീഫ് മുഹമ്മദ് ഖാന് കൈ മാറി. പ്രതിദിനം ഒരു കോടി വാക്സിനേഷനും സജന്യ വാക്സിനേഷനും ഉറപ്പാക്കാൻ മോദി സർക്കാരിനെ നിർദ്ദേശിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു

ഇന്ത്യാ ഗവൺമെന്റിന്റെ കണക്കനുസരിച്ച് 2021 മെയ് 31 വരെ 21.31 കോടി വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. എന്നാൽ, 4.45 കോടി ഇന്ത്യക്കാർക്ക് മാത്രമാണ് വാക്സിൻ ലഭിച്ചത്. ഇത് ഇന്ത്യയിലെ ജനസംഖ്യയുടെ 3.17% മാത്രമാണ്. കഴിഞ്ഞ 134 ദിവസങ്ങളിൽ, വാക്സിനേഷന്റെ ശരാശരി വേഗത പ്രതിദിനം 16 ലക്ഷം വാക്സിൻ ഡോസുകളാണ്. ഈ വേഗതയിൽ, മുതിർന്നവർക്ക് വാക്സിനേഷൻ നൽകാൻ മൂന്ന് വർഷമെടുക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

You might also like
WP2Social Auto Publish Powered By : XYZScripts.com