ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വീതിയന്‍റെ നില അതീവ ഗുരുതരം

0

കോട്ടയം: പരുമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വീതിയന്‍റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു.

വെന്‍റിലേറ്ററിലാണ് ചികിത്സ തുടരുന്നത്. എല്ലാവരും പരിശുദ്ധ ബാവാ തിരുമേനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ആശുപത്രി പുറത്തിറക്കിയ ഏറ്റവും പുതിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് അദ്ദേഹത്തിന്‍റെ നില ഗുരുതരമായതായി അറിയിച്ചത്. ഇടയ്ക്ക് അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ അല്‍പം പുരോഗതിയുണ്ടായിരുന്നതാണ്.

മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുവെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പിന്നീട് നില വീണ്ടും മോശമാവുകയായിരുന്നു.

You might also like