ഓക്‌സ്ഫഡ് വാക്‌സിന്‍ സുരക്ഷിതം: കുവൈറ്റില്‍ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍

0

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വാക്‌സിന്‍ ഫലപ്രദവും സുരക്ഷിതവുമാണെന്നും വിദഗ്ധ നിരീക്ഷണസംഘം വ്യക്തമാക്കി.

ഓക്‌സ്ഫഡ് സുരക്ഷിതമാണെന്ന് ലോകാരോഗ്യസംഘടനയും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ടെന്നും വാക്‌സിന്‍ സ്വീകരിച്ചവരെ തുടര്‍ന്നും നിരീക്ഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വാക്‌സിന്‍ സ്വീകരിക്കുന്ന ചിലരിലുണ്ടാകുന്ന ക്ഷീണവും മറ്റ് പ്രശ്‌നങ്ങളും സാധാരണവും താത്കാലികവുമാണെന്നും അത് ആരോഗ്യത്തിന് സുരക്ഷയ്ക്കും ഒരു ഭീഷണിയും ഉയര്‍ത്തില്ലെന്നും മോണിട്ടറിംഗ് ടീം അറിയിച്ചു.

You might also like