4 ലക്ഷം രൂപയുടെ ഓക്സിജൻ ബൈപാപ് മെഷീനുകൾ താലൂക്ക് ആശുപത്രിയ്ക്കു സംഭാവന ചെയ്ത് ചങ്ങനാശ്ശേരി അതിരൂപത

0

 

 

ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികരുടെയും ഇടിമണ്ണിക്കൽ ജൂവല്ലേഴ്സിന്റെയും സഹകരണത്തോടെ നാലു ലക്ഷത്തോളം രൂപ വിലമതിക്കുന്ന കോവിഡ് പ്രതിരോധത്തിന് ആവശ്യമായ രണ്ടു ഓക്സിജൻ ബൈ പാപ് മെഷീനുകൾ ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ അജിത് കുമാർ ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബീന ജോബി തൂമ്പുങ്കൽ,ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ തോമസ്, സ്റ്റാഫ് സെക്രട്ടറി ഡോക്ടർ സേതു എന്നിവർക്ക് കൈമാറി. പ്രോട്ടോക്കോൾ പാലിച്ച് ബിഷപ്പ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ വികാരി ജനറൽമാരായ ഫാ. ജോസഫ് വാണിയപുരക്കൽ, ഫാ. തോമസ് പാടിയത്ത്, ചാൻസിലർ ഫാ. ഐസക് ആലഞ്ചേരി, പ്രോക്യൂറേറ്റർ ഫാ. ചെറിയാൻ കാരികൊമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.

You might also like