സ്ത്രീ പീഡ‌നത്തിന് കാരണം വസ്ത്രധാരണരീതി; വീണ്ടും വിവാദ പ്രസ്താവനയുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി

0

 

പാകിസ്ഥാനില്‍ പീഡനങ്ങള്‍ വര്‍ദ്ധിക്കാൻ കാരണം സ്ത്രീകളുടെ വസ്ത്രധാരണരീതി കാരണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഒരു സ്ത്രീ വളരെ കുറച്ച്‌ വസ്ത്രങ്ങള്‍ മാത്രമാണ് ധരിക്കുന്നതെങ്കില്‍ അത് ഉറപ്പായും പുരുഷനില്‍ സ്വാധീനം ചെലുത്തുമെന്നും അങ്ങനെ അല്ലെങ്കില്‍ അയാള്‍ ഒരു യന്ത്രമനുഷ്യന്‍ ആയിരിക്കണം എന്നുമാണ് ഇമ്രാന്‍ പറഞ്ഞത്.

മറ്റൊരു അഭിമുഖത്തില്‍ പുരുഷന്മാരില്‍ സ്ത്രീകളെകുറിച്ച്‌ ദുഷിച്ച ചിന്തകള്‍ ഉണ്ടാകാതെ ഇരിക്കുന്നതിനു വേണ്ടിയാണ് പര്‍ദ്ദ പോലുള്ള വസ്ത്രധാരണരീതികള്‍ പ്രചാരത്തിലുള്ളതെന്ന് ഇമ്രാന്‍ പറഞ്ഞിരുന്നു. പാകിസ്ഥാനിലും അന്താരാഷ്ട്ര തലത്തിലുമുള്ള നിരവധി സ്ത്രീ അനുകൂല സംഘടനകള്‍ അന്ന് ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു.

You might also like
WP2Social Auto Publish Powered By : XYZScripts.com