
പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ നടപടി വേണമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ ഒരു കര്‍മ്മ പദ്ധതി വേണമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. താജിക്കിസ്ഥാനിലെ ദുഷാന്‍ബേയില്‍ നടന്ന ഷാന്‍ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ യോഗത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉയര്‍ത്തിയത്.
ലഷ്‌കര്‍ ഇ തോയിബ,ജെയ്‌ഷ് ഇ മുഹമ്മദ് അടക്കമുള്ള സംഘടനകള്‍ക്കെതിരെയാണ് നടപടി വേണമെന്ന ആവശ്യമുയര്‍ത്തിയത്. ആയുധകടത്തിനുംമറ്റും ഭീകരര്‍ ഉപയോഗിക്കുന്ന പുത്തന്‍ സാങ്കേതികതകള്‍ നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്റര്‍നെറ്റിന്റെ ദുരുപയോഗവും തടയണം. എല്ലാതരത്തിലുമുള്ള ഭീകരതയെ അദ്ദേഹം അപലപിച്ചു.