പാക്കിസ്ഥാനിലെ ഗ്രാമത്തിൽ ക്രൈസ്തവർക്കു നേരേ ആക്രമണം.

0

ലാ​​​ഹോ​​​ർ: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ പ​​​ഞ്ചാ​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ലെ ഗ്രാ​​​മ​​​ത്തി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ വി​​​ശ്വാ​​​സി​​​ക​​​ളെ പ്ര​​​ദേ​​​ശ​​​ത്തെ മു​​​സ്‌​​​ലിം വി​​​ഭാ​​​ഗം അ​​​തി​​​ക്രൂ​​​ര​​​മാ​​​യി ആ​​​ക്ര​​​മി​​​ച്ചു. ചി​​​ല്ലു​​​ക​​​ഷ​​​ണ​​​ങ്ങ​​​ൾ, ക​​​ല്ലു​​​ക​​​ൾ, കോ​​​ടാ​​​ലി, വ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ച​​​ക് 5 ഗ്രാ​​​മ​​​ത്തി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്.

80 ക​​​ത്തോ​​​ലി​​​ക്കാ കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​ണ് ഗ്രാ​​​മ​​​ത്തി​​​ലു​​​ള്ള​​​ത്. ഇ​​​രു​​​ന്നൂ​​​റി​​​ല​​​ധി​​​കം മു​​​സ്‌​​​ലിം​​​ക​​​ളാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. എ​​​ട്ടു പേ​​​ർ​​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. നി​​​ര​​​വ​​​ധി വീ​​​ടു​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ടു. ചെ​​​റി​​​യ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​വ​​​രെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യി. ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഗ്രാ​​​മ​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ​​​ർ ഭീ​​​തി​​​യി​​​ലാ​​​ണ്. ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി.

You might also like