പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി നീട്ടി

0

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി നീട്ടി. ജൂണ്‍ 30 വരെയാണ് നീട്ടിയത്. സമയപരിധി മാര്‍ച്ച്‌ 31ന് അവസാനിക്കാനിരിക്കെയാണ് സമയം നീട്ടി നല്‍കിയത്.കൊവിഡ് പശ്ചാത്തലത്തിലാണ് സയമം നീട്ടി നല്‍കിയിരിക്കുന്നത്.ആധാര്‍പാന്‍ ലിങ്ക് ചെയ്യാതെ ഐടി റിട്ടേണ്‍സ് ഫയല്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും റിട്ടേണ്‍ പ്രൊസസ് ആവില്ലെന്നാണ് അറിയിപ്പ്.

ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി വകുപ്പ് സെക്ഷന്‍ 139 എഎഎ (2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാന്‍ അസാധുവാകും. ഇന്ന് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പിഴയടക്കേണ്ടി വരുമെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. 1000 രൂപ പിഴയ്ക്ക് പുറമെ പാന്‍ കാര്‍ഡ് അസാധുവാകും എന്നുമായിരുന്നു മുന്നറിയിപ്പ്.

കഴിഞ്ഞ ആഴ്ച കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഫിനാന്‍ഷ്യല്‍ ബില്‍ 2021ലെ 234 എച്ച്‌ വകുപ്പ് പ്രകാരമാണ് പിഴ തീരുമാനം വന്നത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമായിരുന്നു.

You might also like
WP2Social Auto Publish Powered By : XYZScripts.com