പനവേലി പി.വൈ.പിഎ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

0

പനവേലി: എബനെസർ പി.വൈ.പി.എ ലോക്കൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനവേലി പ്രദേശത്തുള്ള സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 100 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ഐപിസി ഏബനെസർ പി.വൈ.പി.എ പ്രസിഡന്റ് Br. ഏബൽ റ്റി മാത്യു അധ്യക്ഷ സ്ഥാനം വഹിച്ച യോഗത്തിൽ പി.വൈ.പി.എ രക്ഷാധികാരിയും പനവേലി ഐപിസി സഭാ പ്രസിഡൻ്റുമായ പാസ്റ്റർ മാത്യു പി കുര്യൻ യോഗം ഉദ്ഘാടനം ചെയ്തു. പി.വൈ.പി.എ സംസ്‌ഥാന സെക്രട്ടറി ഇവാ.ഷിബിൻ ജി.ശാമുവേൽ ,പി.വൈ.പി.എ കൊട്ടാരക്കര മേഖല സെക്രട്ടറി പാസ്റ്റർ സാം ചാക്കോ, പത്തനാപുരം സെന്റർ പി വൈ പി എ സെക്രട്ടറി അജി കെ. ഡാനിയേൽ ,പത്തനാപുരം സെന്റർ പിവൈ പിഎ വൈസ് പ്രസിഡന്റ് ഇവാ.ബിൻസൻ കെ. ബാബു, പനവേലി ഐപിസി എബനെസർ സഭ സെക്രട്ടറി ജോർജ്ജ് തോമസ് , സോദരി സമാജം സെക്രെട്ടറി കുഞ്ഞുമോൾ ബാബു,ഐപിസി ഏബനെസർ സഭ സീനിയർ മെമ്പർ ജോയിക്കുട്ടി , നിരപ്പിൽ വാർഡ് കൗൺസിലർ അനിമോൻ കോശി, പനവേലി വാർഡ് കൗൺസിലർ സാലി തോമസ്, കണ്ണംകോട് വാർഡ് കൗൺസിലർ അനോജ് കുമാർ
ആശംസകൾ അറിയിച്ചു.

ഈ ലോക്ക്ഡൌൺ സമയത്ത് അഞ്ചു ഘട്ടങ്ങളായി ഭക്ഷണകിറ്റുകൾ, ആഹാരപൊതികൾ, പച്ചക്കറി കിറ്റുകൾ ധനസഹായം തുടങ്ങി അനേക സാമൂഹിക നന്മയ്ക്കുവേണ്ടുന്ന പ്രവർത്തനങ്ങൾ പി വൈ പി എ പ്രവർത്തകർ ബ്ലെസ്സൻ മാത്യു,റിജോ റെജി,ഗ്ലാഡ്സൻ ജിജി,ജിജോ ബാബു,നെൽസൺ മത്തായികുട്ടി,സഞ്ജു എസ് മാത്യു,നെൽസൺ അലക്സാണ്ടർ,ജെറിൻ മാത്യു ബെൻസൻ മാത്യു, റോഷൻ ഷാജി,ഏബൽ റ്റി മാത്യു, ജർലിൻജോൺ, ജെംസൺജോൺ, ആൽബിൻ പി ബിനു എന്നിവരുടെ നേതൃത്വത്തിൽ ചെയ്ത് പനവേലി ഏബനെസർ പിവൈപിഎ മാതൃകയായി.

You might also like