പാറശ്ശാല യഹോവനിസ്സി അസ്സംബ്ലീസ്‌ ഓഫ് ഗോഡിന്റെ ആരാധനാലയം കോവിഡ് ചികിത്സയ്ക്കായി തുറന്നു കൊടുക്കുന്നു

0

തിരുവനന്തപുരം : പാറശ്ശാല ജെ എൻ ജി (യഹോവ നിസ്സി അസംബ്ലിസ്‌ ഓഫ് ഗോഡ്) ആരാധനാലയം  കോവിഡ്  ചികിത്സയ്ക്കായി  തുറന്നു കൊടുക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ പെന്തക്കോസ്തു സഭയായപാറശ്ശാല ചെറുവാരക്കോണം യഹോവനിസ്സി അസ്സംബ്ലീസ്‌ ഓഫ് ഗോഡിന്റെ ആരാധനാലയം കോവിഡ്  ചികിത്സയ്ക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചു.

വിശാലമായ സ്ഥലത്തു വിപുലമായ പാർക്കിംഗ് സൗകര്യങ്ങളോടെ പണികഴിപ്പിച്ചിട്ടുള്ള   മൂന്ന് നിലകെട്ടിടത്തിൽ 300 അധികം ബെഡ് ഒരുക്കി ചികിത്സ നടത്താൻ കഴിയും. അടുത്ത ദിവസങ്ങളിൽ തന്നെഇവിടെ കോവിഡ് സെൻററിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും.

You might also like