പാസ്റ്റർ ഏബ്രഹാം ജോർജ് – ഐ പി സി മാതൃകാ സെൻറർ പാസ്റ്റർ

0

ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്റർ പാസ്റ്റർ ഏബ്രഹാം ജോർജ് അവർകളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി 57 ലോക്കൽ സഭകളും 72 ശുശ്രൂഷകൻമാരും ഇപ്പോൾ അവിടെയുണ്ട്. എന്നാൽ സെന്റർ പാസ്റ്റർമാരെ സ്ഥിരം വാഴിക്കാനായി സ്റ്റേറ്റ് കൗൺസിൽ രൂപീകരിച്ചിരിക്കുന്ന നിയമവിരുദ്ധ കോടതി കേസ് സമിതിയിൽ നിന്നും ഇദ്ദേഹം രാജിവച്ച് മാതൃക കാട്ടിയിരിക്കുന്നു. ഐ.പി.സി തെരഞ്ഞെടുപ്പുകളും ഭരണഘടനാ ഭേദഗതി ജനറൽ ബോഡിയും കോടതി നിരീക്ഷണത്തിൽ നടത്തിയതുപോലെ മാസ യോഗങ്ങളും മറ്റ് സെൻറർ മീറ്റിoഗ് കളും കോടതി നിരീക്ഷണത്തിൽ നടത്തിയാലും പിൻമാറില്ലന്നും സെന്ററുകൾ വിഭജിച്ച് ഒരു കഷണം ഞങ്ങൾക്ക് സ്ഥിരമായി തന്നാലും മതിയെന്ന ചിന്താഗതിയുള്ള സമിതി അംഗങ്ങൾക്കും സെന്റർ പാസ്റ്റർമാർക്കും ഏറ്റ പ്രഹരമാണ് പാസ്റ്റർ എബ്രഹാം ജോർജ് അവർകളുടെ തീരുമാനത്തിലൂടെ നൽകിയിരിക്കുന്നത്.

കടപ്പാട് : മാത്യൂ സാം, കൊട്ടാരക്കര

You might also like