മതപരിവർത്തന റാക്കറ്റെന്നാരോപിച്ച്‌ ബീഹാറിൽ മലയാളി പാസ്റ്റർക്കും ഭാര്യക്കും അറസ്റ്റും മർദ്ദനവും

0

പട്ന : മതപരിവർത്തന റാക്കറ്റെന്നാരോപിച്ച്‌ ബീഹാറിൽ മലയാളി പാസ്റ്റർക്കും ഭാര്യക്കും അറസ്റ്റും മർദ്ദനവും.‌ സുപോൾ ജില്ലയിലെ ഭീംപൂർ കിയോല്ല ഗ്രാമത്തിൽ അനേക വർഷങ്ങളായി താമസിച്ച്‌ സുവിശേഷപ്രവർത്തനങ്ങൾ ചെയ്തിരുന്ന പാസ്റ്റർ ജോർജ്ജിനേയും ഭാര്യ റിഷുവിനെയുമാണ്‌ നവംബർ ആറാം തീയതി അറസ്റ്റ്‌ ചെയ്തത്‌.

ചില തീവ്രഹിന്ദു സങ്കടനകളുടെ സുവിശേഷ വിരോധ പ്രവർത്തനത്തിൻ ഭാഗമായുള്ള പരാധിയിന്മേലാണ്‌ അറസ്റ്റ്‌. കിയോല്ല ഗ്രാമത്തിൽ ബൈബിൾ വിതരണം ചെയ്യുകയും ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുമെന്നുമാണ്‌ ഇവർക്കെതിരെയുള്ള പരാധി. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം, രേഖാമൂലമുള്ള പരാതി പോലും ലഭിക്കാതെയാണ്‌ ഇവരെ മർദ്ധിക്കുകയും അറസ്റ്റ്‌ ചെയ്തുമുള്ള ഈ അതിക്രമം.

ഭീംപൂർ പോലീസ് പറയുന്നത്‌ രണ്ട് കേരളത്തിലെ വൈദികരെയും കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചുവെന്നും രേഖകളും മറ്റും പരിശോധിച്ചുവരികയുമാണെന്നാണ്‌.

പാസ്റ്റർ ജോർജും ഭാര്യ റിഷുവും സുപോൾ ജില്ലയിലെ ഭേലാഹി പ്രദേശത്തെ വാടക വീട്ടിലാണ് വർഷങ്ങളായി താമസിച്ച്‌ സുവിശേഷ പ്രവർത്തനങ്ങൾ ചെയ്തു വന്നിരുന്നത്‌.

പാസ്റ്റർ ജോർജ്ജിനെ മദ്ദിച്ചവശനാക്കിയ ശേഷം ഭീതിയുടെ മുനയിൽ നിർത്തി ആവശ്യപ്പെടുന്നത്‌ പറയിപ്പിച്ച്‌ വീഡിയോ എടുത്ത്‌ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണമാണ്‌ ഇപ്പോൾ നടക്കുന്നത്‌. അദ്ദേഹത്തിന്റെ മുഖത്തെ മുറിവും ഇരുവരുടെയും മുഖത്തുളവാകുന്ന ഭയവും വീഡിയോയിൽ വളരെ വ്യക്തമാണ്‌.

മതപരിവർത്തനത്തിന് പ്രതിമാസം 12,000 രൂപ പ്രതിഫലം വാങ്ങിയിരുന്നതായും, ആളുകൾക്ക് ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യാനായി പണം നൽകിയെന്നും, ആനേകരെ മതപരിവത്തനം ചെയ്തിട്ടുണ്ടെന്നും ഇവരെക്കൊണ്ട്‌ വീഡിയോയിൽ പറയിപ്പിക്കുന്നുണ്ട്‌.

മതപരിവർത്തന നിരോധന നിയമങ്ങളെ ദുരുപയോഗം ചെയ്ത്‌ ഉത്തരേന്ത്യയിൽ ക്രിസ്ത്യൻ മിഷണറിമാർക്കെതിരെ നടക്കുന്ന നീചമായ അതിക്രമങ്ങളിലെ ഏറ്റവും അടുത്ത ഇരകളാണ്‌ പാസ്റ്റർ ജോർജ്ജും ഭാര്യ റിഷുവും.

You might also like