കോവിഡ് 19 കാലഘട്ടത്തിൽ പാസ്റ്റർമാരെ പഠിക്കൂ. എങ്ങനെ ശവസംസ്കാര ശുശ്രൂഷ നടത്തണമെന്ന്

0

കോവിഡ് 19 കാലഘട്ടത്തിൽ രാജ്യത്ത് മൊത്തത്തിൽ ലോക്കഡോൺ പ്രഖ്യാപിച്ചിരിക്കുമ്പോൾ എല്ലാ മേഖലകളിലും അതിന്റെതായ നിയന്ത്രണങ്ങൾ ഏർപ്പെടിത്തിയിട്ടുണ്. ഇന്ന് പെന്തെക്കോസ്തുകാരുടെ ഇടയിൽ ചില ദിവസങ്ങൾ ആയി കണ്ടുകൊണ്ടിരിക്കുന്ന പരിജ്ഞാനമില്ലാത്ത ചില പ്രവർത്തികൾ ആണ്.

ക്രിസ്തീയ ശവസംസ്കാര ശുശ്രുഷകളിൽ കാണുന്നത്.

ഇത്തരത്തിൽ നടക്കുന്ന ശുശ്രുഷകൾക്ക് അനുവദിച്ചിട്ടുള്ള ആൾക്കൂട്ടം 20 പേരിൽ താഴെയാണ്. സമയം ഒരുമണിക്കൂർ ആണ്, അവിടെയുള്ള ആളുകൾ സാമൂഹിക അകലം പാലിക്കണം, ഭൗതിക ശരീരം കാണാനായി വരുന്നവർ വന്നു അവിടെ നിൽക്കാതെ വന്ന് ബോഡി കണ്ടു മടങ്ങി പോകണം, ഭൗതിക ശരീരം കാണാൻ വരുന്നവർക്ക് ഹാൻഡ് വാഷും വെള്ളവും ക്രമീകരിക്കണം, മാസ്ക് ധരിക്കണം, കഴിയുമെങ്കിൽ ഗ്ലൗസ് ഇടണം. ഇങ്ങനെയുള്ള മാർഗനിർദേശങ്ങൾ തന്നിട്ടാണ് ഇത്തരത്തിൽ ഉള്ള സർവീസ്സുകൾ ചെയ്യാൻ അനുമതി നൽകുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്ന ഏറ്റവും നീചമായ ഒരു പ്രക്രീയ ചില പെന്തകോസ്ത് സഭകളിലെ ശവസംസ്കാര ശ്രുശൂഷയിൽ ഒരു മണിക്കൂർ സമയം അനുവദിച്ചിരിക്കുന്നത് ഭൌതിക ശരീരം ഉള്ളവർക്കും ബന്ധുക്കൾക്കും, സഹോദരങ്ങൾക്കും ഒന്നുകൂടി കാണാനും അവർക്ക് അല്പസമയം അവസാനമായി ചിലവഴിക്കാനും ആ സമയം കൊണ്ട് മറ്റുള്ളവർക്കു കണ്ട് പോകാൻ വേണ്ടിയാണ്.

എന്നാൽ ഒരുമണിക്കൂർ സമയം മതി സാമുദായിക സഭകളിലെ ശുശ്രൂഷകൾ നടത്താൻ. ഇപ്പോൾ നമ്മൾ കണ്ടു കൊണ്ടിരിക്കുന്ന കാര്യം പെന്തകോസ്ത് സഭകളിലെ ശുശ്രൂഷകർക്കും, ചില വീട്ടുകാർക്കും നിയമത്തെ അനുസരിക്കാൻ വളരെ ബുദ്ധിമുട്ട് ആണ്. ഇപ്പോൾ  ഇങ്ങനെ നടത്തുന്ന പല ശുശ്രൂഷയിലും പോലീസ് വന്ന് പ്രസംഗം നിർത്തി ബോഡി എടുക്കേണ്ട ഗതികേട്‌ വന്നിട്ടുണ്ട്. ഏതു ക്രൈസ്തവ വിഭാഗത്തിൽ പെട്ടവരായാലും അവരുടെ ശുശ്രൂഷകൾ നടത്തുവാൻ ഉള്ളതാണ് ഈ ഒരു മണിക്കൂർ. എന്നാൽ ഇത്രയും നിയന്ത്രണങ്ങൾ ഏർപെടുത്തിയിരിക്കുമ്പോഴും അനുശോചനത്തിനു വേണ്ടി സമയം വേർതിരിക്കുന്നത് തെറ്റായ പ്രവണത തന്നെയാണ്.

ഓൺലൈൻ വീഡിയോയിൽ കണ്ടത്; അവിടെ നിന്ന് പ്രാർത്ഥിച്ചു അവിടെ നടത്തേണ്ടുന്ന പ്രാർഥനകളോ, വചന ശുശ്രൂഷകളോ വേണ്ടുന്ന വിധത്തിൽ നടത്തുവാൻ പോലും കഴിയാതെ പോലീസ് വന്നു ബോഡി എടുപ്പിക്കുന്നത് കാണാൻ കഴിഞ്ഞു. വളരെ മോശമാണ് ശുശ്രൂഷകരെ…. നിങ്ങൾ ഇനിയെങ്കിലും വിവരം ഉള്ളവരായി മാറുക.. ലോക്ക് ഡൗണും. കോവിഡ് 19 നിലനിൽക്കുന്നയിടത്തോളം അനുശോചനത്തിനുള്ള സമയം മാറ്റിയിട്ടു വാക്യങ്ങൾ വായിച്ചു, പാട്ടുകൾ പാടി, പ്രാർത്ഥിച്ചു ശാന്തമായി സംസ്കാര ശ്രുശൂഷകൾ നടത്താൻ ശ്രുശ്രൂഷകർ പഠിക്കൂ. അല്ലെങ്കിൽ നേതൃത്വ ങ്ങൾ അവരെ പഠിപ്പിക്കും

You might also like