പെഗസിസ് ഫോൺ ചോർത്തൽ സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കും

0

വിവാദമായ പെഗസിസ് ഫോൺ ചോർത്തൽ സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വിഷയം ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.

മുതിർന്ന മാധ്യമപ്രവർത്തകരായ എൻ.റാമും, ശശികുമാറും സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. പൗരന്മാരുടെ സ്വാതന്ത്ര്യത്തെ ബാധിച്ച വിഷയമാണ്. പ്രതിപക്ഷത്തെ നേതാക്കൾ, മാധ്യമപ്രവർത്തകർ, സുപ്രിംകോടതി ജീവനക്കാർ തുടങ്ങിയവരെ നിരീക്ഷിച്ചു. രാജ്യാന്തരതലത്തിലും രാജ്യത്തും അലയൊലിയുണ്ടാക്കിയ സംഭവമെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു. അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പരിഗണിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടപ്പോൾ, ഹർജി ലിസ്റ്റ് ചെയ്യുമ്പോൾ അക്കാര്യം തന്റെ മനസിലുണ്ടാകുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ മറുപടി.
You might also like