പെഗസസ്​ ഫോണ്‍ ചോര്‍ത്തല്‍; കേന്ദ്രസര്‍ക്കാറിനോട്​ ഒറ്റ ചോദ്യവുമായി പി. ചിദംബരം

0

ന്യൂഡല്‍ഹി: പെഗസസ്​ ​ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവ്​ പി. ചിദംബരം. ഇ​സ്രായേലി സ്​ഥാപനമായ എന്‍.എസ്​.ഒയുടെ ഉപഭോക്താവാണോയെന്ന്​ ഉത്തരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ബുദ്ധിമുട്ടുന്നത്​ എന്തിനെന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രിയുടെ ചോദ്യം.

40 സര്‍ക്കാറുകളും 60 ഏജന്‍സികളും എന്‍.എസ്​.ഒ ഗ്രൂപ്പിന്‍റെ ഉപഭോക്താക്കളാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍റിന്‍റെ ഇരുസഭകള്‍ക്ക്​ അകത്തും പുറത്തും പെഗസസ്​ വിഷയം കത്തിപ്പടരുന്നതിനിടെയാണ്​ ചിദംബരത്തിന്‍റെ ചോദ്യം.

You might also like