സംസ്ക്കാരം നടത്തുന്നതിന് ബുദ്ധിമുട്ടിയ പെന്തെക്കോസ്ത് സഭയ്ക്ക് സഹായവുമായി കത്തോലിക്ക പള്ളി.

0

എടത്വ: സെമിത്തേരിയിൽ വെള്ളം കയറിയതിനെ തുടർന്ന് സംസ്ക്കാരം നടത്തുന്നതിന് ബുദ്ധിമുട്ടിയ പെന്തെക്കോസ്ത് സഭയ്ക്ക് സഹായവുമായി കത്തോലിക്ക പള്ളി. കഴിഞ്ഞ ദിവസം നിര്യാതയായ ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ പരുത്തിക്കൽ പരേതനായ വർഗ്ഗീസ് മാത്തൻ്റെ ഭാര്യ മറിയാമ്മ വർഗ്ഗീസിൻ്റെ (കുഞ്ഞമ്മ – 65) സംസ്ക്കാരം ആണ് ആനപ്രമ്പാൽ തെക്ക് നിത്യസഹായ മാതാ മലങ്കര കാതോലിക്ക പള്ളി സെമിത്തേരിയിൽ നടത്തിയത്.

ആനപ്രമ്പാൽ ഐ.പി.സി പെനിയേൽ ചർച്ച് പാസ്റ്റർ സാം റ്റി. ഫിലിപ്പ്, പി കെ. പൊന്നച്ചൻ, എൻ.സി.ജോൺ എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഭവനത്തിൽ ശുശ്രൂഷകൾ നടന്നു.

ബുദ്ധിമുട്ടുകൾ മനസ്സിലാക്കി കല്ലറ തുറന്ന് കൊടുത്ത് മാതൃകയായ ഇടവക വികാരി റവ.ഫാദർ തോമസ് ആലുങ്കൽ പാരിഷ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അഭിനന്ദിച്ചു.
കടപ്പാട്.

You might also like