ജനതാ കർഫ്യുവിന് പൂർണ്ണ പിന്തുണ നൽകുമെന്ന് കേരളത്തിലെ പെന്തെക്കോസ്തു സഭാനേതാക്കൾ അറിയിച്ചു.

0

ജനതാ കർഫ്യുവിന് പൂർണ്ണ പിന്തുണ നൽകുമെന്ന് കേരളത്തിലെ പെന്തെക്കോസ്തു സഭാനേതാക്കൾ അറിയിച്ചു. മാർച്ച് 22 ന് ഞായറാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന കർഫ്യുവിന്റെ അടിസ്ഥാനത്തിൽ ആരാധന നടത്തില്ല എന്നും അന്നേ ദിവസം ദേശത്തിന്റെ വിടുതലിനായും കൊറൊണ വ്യാപനത്തിനെതിരെയും ഉപവസിച്ചു പ്രാർത്ഥിക്കുവാൻ സഭാനേതാക്കൾ അഭ്യർത്ഥിച്ചു.

കേരളാ സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രവർത്തനങ്ങൾക്കു പൂർണ്ണ പിന്തുണ സഭാ നേതൃത്വങ്ങൾ പ്രഖ്യാപിച്ചിരുന്നു.  വിവിധ പെന്തെക്കോസ്തു സഭാ നേതൃത്വം സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

You might also like