ലോക്ഡൗണ്‍ ലംഘിച്ച് കൂട്ടംകൂടി പ്രാര്‍ത്ഥന നടത്തിയ പെന്തക്കോസ്ത് സഭാംഗങ്ങള്‍ അറസ്റ്റില്‍.

0

പത്തനംതിട്ട: ലോക്ഡൗണ്‍ ലംഘിച്ച് കൂട്ടംകൂടി പ്രാര്‍ത്ഥന നടത്തിയ പെന്തക്കോസ്ത് സഭാംഗങ്ങള്‍ അറസ്റ്റില്‍. സിയോണ്‍ പെന്തക്കോസ്ത് മിഷന്‍ സഭാംഗങ്ങളായ ഷാന്റി, ജോര്‍ജ്ജ്കുട്ടി, അഭിലാഷ്, ശോശാമ്മ, സന്ധ്യാ ബേബി, റോസമ്മ എന്നിവരാണ് അറസ്റ്റിലായത്.

പത്തനംതിട്ട എസ്‌ഐമാരായ അനീസ്, ജയചന്ദ്രന്‍, എ.എസ്‌ഐ. സവിരാജന്‍, എസ്.വരദരാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടപടികള്‍. പത്തനംതിട്ട തൈക്കാവ് സിയോണ്‍ പെന്തക്കോസ്ത് മിഷന്‍ വിശ്വാസമന്ദിരത്തില്‍ ഞായറാഴ്ച രാവിലെ പത്തിനാണ് ഇവര്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കി

You might also like