ആരാധനാലയങ്ങള്‍ തുറക്കുന്നതിന് അനുമതി നല്‍കണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ

0

തിരുവനന്തപുരം: 140 പേര്‍ക്ക് ഒരുമിച്ചിരുന്ന് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെങ്കില്‍ ആരാധനാലയങ്ങളും തുറന്നുകൊടുക്കാന്‍ അവസരമുണ്ടാക്കണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിയമസഭയിലെ തന്റെ കന്നി പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ ഇരിക്കുന്നതിനേക്കാളും അകലം പാലിച്ച്‌ ആരാധനാലയങ്ങളില്‍ ഇരിക്കാന്‍ കഴിയും. വാക്‌സിന്‍ നല്‍കുന്നതിന് ജനസംഖ്യാനുപാതികമായ പരിഗണന മലപ്പുറം ജില്ലക്ക് നല്‍കണമെന്നും സ്രവ പരിശോധനക്ക് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൗകര്യം ഒരുക്കണമെന്നും കുറുക്കോളി ആവശ്യപ്പെട്ടു.

മലപ്പും ജില്ലയില്‍ കൊവിഡ് വാക്‌സിന്‍ ആനുപാതികമായ രീതിയില്‍ വിതരണം ചെയ്യുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്.

You might also like