രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു; ഈ മാസം 27 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 15 തവണയാണ്

0

 

 

ദില്ലി രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു. പട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിച്ചത്.

ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 98 രൂപ 56 പൈസയായി. ഒരു ലിറ്റർ ഡീസലിന് ഇന്ന് 94 രൂപ 68 പൈസയായി. തിരുവനന്തപുരത്ത് ഇന്നലെ തന്നെ പെട്രോൾ വില നൂറ് കടന്നിരുന്നു. ഇന്നലെ പെട്രോളിന് 100 രൂപാ 09 പൈസയായിരുന്നു.

ഈ മാസം 27 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 15 തവണയാണ്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം തന്നെ ഇന്ധനവില നൂറ് രൂപ കടന്നിരുന്നു. ഇടുക്കിയിലെ പൂപ്പാറ, രാജാകുമാരി, തടിയമ്പാട്, ആനച്ചാൽ എന്നിവടങ്ങളിലാണ് പെട്രോൾ വില ആദ്യമായി നൂറ് കടന്നത്.

You might also like