ഇരുട്ടടിയായി രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി; പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്

0

 

 

ദില്ലി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്.

ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 94 രൂപ 59 പൈസയും ഡീസലിന് 89 രൂപ 98 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 96 രൂപ 50 പൈസയും ഡീസലിന് 91 രൂപ 78 പൈസയുമാണ് ഇന്നത്തെ വില.

You might also like