ഇന്ധനവിലയില്‍ മാറ്റമില്ല; സര്‍വ്വകാല റെക്കോര്‍ഡില്‍ വില്‍പ്പന തുടര്‍ന്ന് പെട്രോളും ഡീസലും

0

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചയായ 23-ാം ദിവസമാണ് പെട്രോളും ഡീസലും ഒരേ വിലയില്‍ വില്‍പ്പന നടത്തുന്നത്. തുടര്‍ച്ചയായ വര്‍ധനവില്‍ പുതിയ റെക്കോര്‍ഡുകള്‍ പിന്നിട്ട് പെട്രോള്‍ രാജ്യത്ത് ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ് വില്‍ക്കുന്നത്. ഡിസല്‍ വിലയും പിന്നാലെ തന്നെയുണ്ട്. ചിലയിടങ്ങളില്‍ ഡീസലിനും 100 രൂപയ്ക്ക് മുകളിലാണ്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇത്രയും ദിവസം പെട്രോള്‍, ഡീസല്‍ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്.

തിരുവനന്തപുരത്ത് പെട്രോളിന് 103.95 രൂപയാണ് ഇപ്പോഴത്തെ വില. കൊച്ചിയില്‍ 102.06 രൂപയും കോഴിക്കോട് 102.26 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില. ജൂലൈ 15നാണ് ഡീസല്‍ വില അവസാനമായി വര്‍ധിപ്പിച്ചത്.

You might also like