പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നു പെട്രോളും ഡീസലും; ലീറ്ററിന് 70 രൂപ !

0

പട്ന ∙ പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നു പെട്രോളും ഡീസലും ഉൽപാദിപ്പിക്കുന്ന പദ്ധതിക്ക് മുസഫർപുരിൽ തുടക്കമായി. കിലോയ്ക്ക് 6 രൂപ വിലയുള്ള പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന പെട്രോളും ഡീസലും കർഷകർക്ക് ലീറ്ററിനു 70 രൂപയ്ക്കു ലഭ്യമാക്കും. ആദ്യ യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി റാംസൂരത് റായി നിർവഹിച്ചു.പ്രതിദിനം 150 ലീറ്റർ പെട്രോളും 130 ലീറ്റർ ഡീസലുമാണ് ഈ യൂണിറ്റിൽ ഉൽപാദിപ്പിക്കുക. യൂണിറ്റിന് ആവശ്യമായ പ്ലാസ്റ്റിക് മാലിന്യം നഗരസഭ ലഭ്യമാക്കും. പകരം നഗരസഭയ്ക്കും ലീറ്ററിനു 70 രൂപ നിരക്കിൽ പെട്രോൾ നൽകും.

You might also like