‘പാക്‌സ്ലോവിഡ്’; കോവിഡ് പ്രതിരോധ ഗുളികയുമായി ഫൈസർ

0

ന്യൂയോർക്ക്: കോവിഡ് പ്രതിരോധ ഗുളികയുമായി എത്തിയിരിക്കുകയാണ് ഫൈസറും. കഴിഞ്ഞയാഴ്ചയാണ് ഫൈസറിന്റെ കൊവിഡ്-19 മരുന്നായ പാക്‌സ്ലോവിഡ് എന്ന പ്രതിരോധ ഗുളികയുടെ പരീക്ഷണം വിജയകരമാണെന്ന് കമ്പനി അധികൃതർ അറിയിച്ചത്.ഏകദേശം 1200ഓളം രോഗികളിലാണ് ഫൈസർ കൊറോണ ഗുളിക പരീക്ഷണം നടത്തിയത്. രണ്ട് നേരം അഞ്ച് ദിവസം പാക്‌സ്ലോവിഡ് കഴിക്കണമെന്നാണ് ഫൈസറിന്റെ നിർദേശം. രോഗ ബാധിതരായെന്ന് തിരിച്ചറിഞ്ഞ ഉടനെയോ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയ സാഹചര്യത്തിലോ പാക്‌സ്ലോവിഡ് കഴിച്ചാൽ കൊറോണയിൽ നിന്നും മികച്ച ഫലപ്രാപ്തി ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

You might also like