5G phones in India: 5G smartphones available under Rs 30,000- 30,000 രൂപയില്‍ കുറവുള്ള 5ജി ഫോണുകള്‍

0

5G phones in India: 5G smartphones available under Rs 30,000

5G phones in India: Check out all the 5G smartphones available under Rs 30,000: ഇന്ത്യയില്‍ ധാരാളം 5 ജി ഫോണുകളുണ്ട്, ഓരോ സ്മാര്‍ട്ട്ഫോണ്‍ വില വിഭാഗത്തിലും നിങ്ങള്‍ക്ക് ചില നല്ല ഓപ്ഷനുകള്‍ ലഭിക്കും. എന്നാല്‍, താങ്ങാനാവുന്ന 5 ജി ഫോണിന്റെ കാര്യത്തില്‍, ഓപ്ഷനുകള്‍ കുറവാണ്. നിലവില്‍ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന 5 ജി സ്മാര്‍ട്ട്‌ഫോണായ റിയല്‍‌മീ നര്‍സോ 30 പ്രോ സ്മാര്‍ട്ട്‌ഫോണ്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇത് 16,999 രൂപയ്ക്ക് ലഭ്യമാണ്. സാംസങും ഷവോമിയും മാര്‍ച്ചില്‍ പുതിയ 5 ജി ഫോണുകള്‍ വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതും ആനുകാലികമായ ഫീച്ചറുകള്‍ ഉള്ളതുമായ 30,000 രൂപയില്‍ താഴെയുള്ള നല്ല 5 ജി ഫോണ്‍ വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ത്യയിലെ മികച്ച 5 ജി ഫോണുകളുടെ പട്ടിക പരിശോധിക്കുക. ഇതില്‍ വണ്‍പ്ലസ് നോര്‍ഡ്, ഷവോമി മി 10i, റിയല്‍‌മീ എക്സ് 7 പ്രോ അടക്കമുള്ള ഫോണുകള്‍

Realme Narzo 30 Pro 5G at Rs 16,999- റിയല്‍‌മീ നര്‍സോ 30 പ്രോ 5 ജി

ഒരു മാസത്തിനുള്ളില്‍ മൂന്ന് 5 ജി സ്മാര്‍ട്ട്‌ഫോണുകള്‍ റിയല്‍മീ ഇന്ത്യയില്‍ അവതരിപ്പിച്ചു. അതിലൊന്നാണ് 16,999 രൂപയുടെ റിയല്‍മീ നര്‍സോ 30 പ്രോ. റിയല്‍മീ അപ്‌ഗ്രേഡ് പ്രോഗ്രാം വഴി നിങ്ങള്‍ക്ക് ഈ 5 ജി ഫോണ്‍ 13,999 രൂപയ്ക്ക് വരെ വാങ്ങാന്‍ കഴിയും. റിയല്‍‌മീയില്‍ നിന്നുള്ള ഏറ്റവും പുതിയ ഈ മിഡ് റേഞ്ച് ഫോണില്‍ 20: 9 വ്യൂവിങ് റേഷ്യോയോട് കൂടിയ 6.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി + 120 ഹെര്‍ട്സ് ഡിസ്‌പ്ലേയാണുള്ളത്.

മതിയായ പ്രകടനം നല്‍കാന്‍ കഴിവുള്ള മീഡിയടെക് ഡൈമെന്‍സിറ്റി 800 യു പ്രോസസറാണ് ഫോണില്‍. 48 എംപി പ്രൈമറി സെന്‍സര്‍, 8 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ സെന്‍സര്‍, 2 എംപി മാക്രോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പുണ്ട്. മുന്‍വശത്ത് 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയുണ്ട്. 5,000എംഎഎച്ച്‌ ബാറ്ററിയുള്ള ഈ ഫോണ്‍ ഒരു ദിവസം മുഴുവന്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്നു. 30വാട്ട് ഡാര്‍ട്ട് ചാര്‍ജറാണ് ഫോണിനൊപ്പം.

OnePlus Nord 5G at Rs 27,999- വണ്‍പ്ലസ് നോര്‍ഡ് 5 ജി

OnePlus Nord 5G: വണ്‍പ്ലസ് നോര്‍ഡ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765 ജി പ്രോസസറില്‍ പ്രവര്‍ത്തിക്കും, ഇത് നിങ്ങള്‍ക്ക് മികച്ച പ്രകടനം നല്‍കും. ഗ്രാഫിക്സ് ആവശ്യമുള്ള ഗെയിമുകളും ഈ ഫോണിന് ഉപകരണത്തിന് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും. വണ്‍പ്ലസില്‍ നിന്നുള്ള ഈ 5 ജി ഫോണിന് 6.44 ഇഞ്ച് 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള ഫുള്‍ എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേയുണ്ട്. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 5 പാനല്‍ സംരക്ഷണവുമുണ്ട്. സ്റ്റീരിയോ സ്പീക്കറുകളും ഫോണിലുണ്ട്.

ഒ‌ഐ‌എസിനെ പിന്തുണയ്‌ക്കുന്ന 48 എം‌പി സോണി ഐ‌എം‌എക്സ് 586 സെന്‍സര്‍ ഉള്‍പ്പെടെ ഒരു ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പുണ്ട്. 4 കെ വീഡിയോകള്‍, സൂപ്പര്‍ സ്ലോ മോഷന്‍ വീഡിയോകള്‍, ടൈം-ലാപ്സ് ഷോട്ടുകള്‍ എന്നിവ വരെ ഷൂട്ട് ചെയ്യാന്‍ കഴിയും. ഓക്സിജന്‍ ഒഎസ് ആണ് ഫോണില്‍. അതില്‍ ബ്ലോട്ട്‌വെയര്‍ രഹിതമായ ഒരു ഫ്ലൂയിഡ് യുഐ എക്സ്പീരിയന്‍സ് അത് നല്‍കുന്നു. വണ്‍പ്ലസ് ഉപകരണങ്ങളില്‍ പരസ്യങ്ങള്‍ കടന്ന് വരില്ല. 4,115 എംഎഎച്ച്‌ ബാറ്ററിയാണ് ഫോണില്‍. 30വാട്ട് ചാര്‍ജര്‍ വഴി ബാറ്ററി വേഗത്തില്‍ ചാര്‍ജ് ചെയ്യും.

Xiaomi Mi 10i at Rs 20,999- ഷവോമി മി 10ഐ

Xiaomi Mi 10i: ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 750 ജി പ്രോസസറാണ് ഈ ഫോണില്‍. 120 ഹെര്‍ട്സ് റിഫ്രഷ് നിരക്ക് എച്ച്‌ഡിആര്‍ 10 + എന്നിവയുള്ള 6.67 ഇഞ്ച് ഫുള്‍ എച്ച്‌ഡി + എല്‍സിഡി ഡിസ്‌പ്ലേയുണ്ട്. മികച്ച 108 എംപി സാംസങ് എച്ച്‌എം 2 സെന്‍സറാണ് ബാക്ക് ക്യാമറ സെറ്റപ്പിലുള്ളത്. 33വാട്ട് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയോടെ 4,820എംഎഎച്ച്‌ ബാറ്ററിയാണ് മി 10ഐ 5ജിയില്‍ ഉള്ളത്.

Realme X7 Pro 5G at Rs 29,999- റിയല്‍മീ എക്സ് 7 പ്രോ 5 ജി

Realme X7 Pro 5G: നിങ്ങള്‍ക്ക് ഇന്ത്യയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച മിഡ് റേഞ്ച് 5 ജി ഫോണുകളില്‍ ഒന്നാണ് റിയല്‍മീ എക്സ് 7 പ്രോ. ഫോണില്‍ 7നാനോ മീറ്റര്‍ പ്രോസസ്സ് അടിസ്ഥാനമാക്കിയുള്ള ഒരു മുന്‍നിര മീഡിയടെക് ഡൈമെന്‍സിറ്റി 1000+ പ്രോസസറാണ്. മികച്ച പെര്‍ഫോമന്‍സ് ലഭിക്കും. ഒപ്പം ഗെയിമിംഗിലും വലിയ പ്രശ്‌നങ്ങളില്ല.

കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടകഷന്‍. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 1,200 നിറ്റ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 6.55 ഇഞ്ച് ഫുള്‍ എച്ച്‌ഡി + അമോലെഡ് ഡിസ്പ്ലേയാണ് ഫോണില്‍. എച്ച്‌ഡിആര്‍ 10+ ന് പിന്തുണയില്ല. പിന്നില്‍, 64 എംപി ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പാണ്. സെല്‍ഫികള്‍ക്കായി, 32 എംപി സെന്‍സര്‍ ഉണ്ട്. മി 10ഐ പോലെ ഡോള്‍ബി അറ്റ്‌മോസിനുള്ള പിന്തുണയോടെ നിങ്ങള്‍ക്ക് സ്റ്റീരിയോ സ്പീക്കറുകളും ലഭിക്കും. 65വാട്ട് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 4,500 എംഎഎച്ച്‌ ബാറ്ററിയാണ് ഫോണില്‍. ഫോണിന് ഇന്ത്യയില്‍ 29,999 രൂപയാണ് വില.

Realme X7 at Rs 19,999- റിയല്‍മീ എക്സ് 7 ന് 19,999 രൂപ

Realme X7 at Rs 19,999: നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന മറ്റൊരു 5 ജി ഫോണാണ് റിയല്‍മീ എക്സ് 7. മീഡിയടെക് ഡൈമെന്‍സിറ്റി 800 യു 5 ജി പ്രോസസറാണ് ഈ ഫോണില്‍. മൊത്തത്തിലുള്ള മികച്ച പ്രകടനം റിയല്‍‌മീ എക്സ് 7 ഉറപ്പു നല്‍കും. 6.4 ഇഞ്ച് ഫുള്‍ എച്ച്‌ഡി + സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണില്‍. പിന്നില്‍ 64 എംപി ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പും മുന്‍വശത്ത് 16 എംപി സെല്‍ഫി ക്യാമറയും ഉണ്ട്. 50 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്‌ക്കുന്ന 4,310എംഎഎച്ച്‌ ബാറ്ററിയുണ്ട്.

Vivo V20 Pro at Rs 29,999- വിവോ വി 20 പ്രോ 29,999 രൂപ

Vivo V20 Pro at Rs 29,999: ഫ്ലിപ്പ്കാര്‍ട്ടില്‍ 29,990 രൂപയ്ക്ക് വിവോ വി 20 പ്രോ ലഭിക്കും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765 ജി ആണ് പ്രോസസര്‍. 6.44 ഇഞ്ച് എഫ്‌എച്ച്‌ഡി + ഡിസ്പ്ലേ ഉണ്ട്. പിറകില്‍, 64 എംപി സെന്‍സര്‍ ഉള്‍പ്പെടെ മൂന്ന് ക്യാമറകളുണ്ട്. സെല്‍ഫികള്‍ക്കായി, 44എംപി + 8എംപി ഡ്യുവല്‍ ഫ്രണ്ട് ഫേസിംഗ് ക്യാമറകള്‍ ലഭിക്കും. 4,000 എംഎഎച്ച്‌ ബാറ്ററിയുണ്ട്. 33വാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ലഭിക്കും.

Moto G 5G at Rs 19,999-മോട്ടോ ജി 5 ജി

Moto G 5G at Rs 19,999: മോട്ടോ ജി 5 ജി മികച്ച ഒരു സ്മാര്‍ട്ട്‌ഫോണാണ്. വൃത്തിയുള്ളതും ബ്ലോട്ട്‌വെയര്‍ രഹിതവുമായ സോഫ്റ്റ്വെയര്‍ എക്സ്പീരിയിന്‍സ് ഇതില്‍ ലഭിക്കും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 750 ജി ചിപ്‌സെറ്റാണ് ഫോണില്‍. 48 എംപി ട്രിപ്പിള്‍ ക്യാമറ സെറ്റപ്പും 5,000 എംഎഎച്ച്‌ ബാറ്ററിയും ഉണ്ട്. 20വാട്ട് ഫാസ്റ്റ് ചാര്‍ജിംഗിന് ഇത് പിന്തുണ നല്‍കും. 6.7 ഇഞ്ച് എഫ്‌എച്ച്‌ഡി + ഡിസ്‌പ്ലേ ആണ് ഫോണില്‍.

You might also like