കൂ​ടു​ത​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്ക്​ അ​നു​മ​തി: മ​സ്​​ജി​ദു​ല്‍ ഹ​റാം സ​ജീ​വ​മാ​യി

0

ജി​ദ്ദ: പ്ര​തി​ദി​ന ഉം​റ തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ച​തോ​ടെ സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന്​ കൂ​ടു​ത​ല്‍ പേ​ര്‍​ ഉം​റ​ക്കാ​യി മ​സ്​​ജി​ദു​ല്‍ ഹ​റാ​മി​ലെ​ത്തി. മു​ഹ​ര്‍​റം ഒ​ന്ന്​ മു​ത​ലാ​ണ്​​ പ്ര​തി​ദി​ന തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം 60,000 ആ​യി ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം ഉ​യ​ര്‍​ത്തി​യ​ത്. നേ​ര​ത്തെ 40,000 പേ​ര്‍​ക്കാ​യി​രു​ന്നു അ​നു​മ​തി. എ​ട്ട്​ സ​മ​യ​ങ്ങ​ളി​ലാ​യി​ ആ​രോ​ഗ്യ മു​ന്‍​ക​രു​ത​ല്‍ പാ​ലി​ച്ചാ​ണ്​​ 60,000 തീ​ര്‍​ഥാ​ട​ക​ര്‍​ക്ക്​ ഹ​റ​മി​ലേ​ക്ക്​ പ്ര​വേ​ശ​നം ന​ല്‍​കു​ന്ന​ത്.

വാ​ക്​​സി​നെ​ടു​ത്ത 12 മു​ത​ല്‍ 18 വ​രെ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക്​ കൂ​ടി​ ഉം​റ​ക്കും മ​ദീ​ന സ​ന്ദ​ര്‍​ശ​ന​ത്തി​നും അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. പു​തി​യ ഉം​റ സീ​സ​ണി​ല്‍ ഉം​റ തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്‌​ ഇ​രു​ഹ​റം കാ​ര്യാ​ല​യം വേ​ണ്ട ഒ​രു​ക്ക​ങ്ങ​ള്‍ ഹ​റ​മി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

You might also like