കേരളത്തിന്റെ ജനനായകന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയേഴാം പിറന്നാള്‍.

0

കേരളത്തിന്റെ ജനനായകന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയേഴാം പിറന്നാള്‍. ഈ പിറന്നാളില്‍ ഭരണത്തുടര്‍ച്ചയെന്ന നേട്ടവുമായാണ് കേരളത്തിന്റെ ക്യാപ്റ്റന്‍ ഇന്ന് നിയമസഭയിലെത്തുക. വലിയ ആഘോഷങ്ങളൊന്നുമില്ലാത്ത തിരക്കുപിടിച്ച മറ്റൊരു ദിവസം മാത്രമാണ് അദ്ദേഹത്തിന് ഇന്ന്.

ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും വലിയ ആഘോഷമെന്ന് വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ്കാരന്റെ പ്രതിബദ്ധതയുടെ മറ്റൊരുദിനമല്ലാതെ മറ്റെന്താണ്. പ്രതിസന്ധികളുടെ പേമാരികളിലും പിണറായി വിജയനിലെ ഭരണാധികാരി തെളിച്ചവഴി ലോകത്തിനിന്നും പാഠപുസ്തകമാണ്. കേരളത്തിന്റെ കിനാവുകള്‍ ഒന്നൊന്നായി നെയ്‌തെടുത്ത ഉജ്വല ഭരണത്തിന്റെ നായകന്‍. ഈ നായകത്വത്തിലെ കരുത്തും കരുതലും മലയാളി ഏറ്റവും അടുത്ത് സ്പര്‍ശിച്ചകാലം കടന്നുപോയതേയുള്ളൂ.

You might also like