മ്യാന്‍മറില്‍ സൈനിക വിമാനം തകര്‍ന്ന് 12 പേര്‍ മരിച്ചു

0

നയ്പിഡാവ് | മ്യാന്‍മറില്‍ സൈനിക വിമാനം തകര്‍ന്ന് 12 പേര്‍ മരിച്ചു. മരണപ്പെട്ടവരില്‍ ആറ് പേര്‍ സൈനികരും ആറ് പേര്‍ ബുദ്ധ സന്യാസിമാരുമാണ്. ഇന്ന് രാവിലെ മ്യാന്‍മറിലെ മണ്ടാലെയ്ക്ക് സമീപത്താണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ പൈലറ്റും ഒരു യാത്രക്കാരനും പരുക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ നയ്പിഡാവില്‍ നിന്ന് പൈന്‍ ഓ എല്‍വിന്‍ പട്ടണത്തിലേക്ക് പറക്കുകയായിരുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് വിമാനം തകര്‍ന്ന് വീണത്. അപകട സമയത്ത് 984 അടി ഉയരത്തിലാണ് സഞ്ചരിച്ചിരുന്നതെന്ന് സൈനിക ഉടമസ്ഥതയിലുള്ള മ്യവാഡി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

ബുദ്ധവിഹാരത്തില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനിരുന്ന സൈനികരും സന്യാസിമാരുമാണ് മരിച്ചത്. വിമാനം മൈതാനത്ത് തകര്‍ന്ന് വീണതിനാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2020 ഫെബ്രുവരി മുതല്‍ ആങ് സാന്‍ സൂകിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടത് മുതല്‍ മ്യാന്‍മര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രക്ഷുബ്ധമാണ്.

You might also like