പ്ലസ് വണ്‍,VHSE ക്ലാസുകള്‍ ഇന്ന് മുതല്‍; വിദ്യാര്‍ഥികളെ നേരിട്ട് സ്വീകരിക്കാന്‍ മന്ത്രി

0

ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ക്ലാസുകള്‍ക്ക് ഇന്ന് തുടക്കം. വിദ്യാര്‍ഥികളെ നേരിട്ട് സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നേരിട്ടെത്തും. മണക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് മന്ത്രി എത്തുക. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു, തിരുവനന്തപുരം മേയര്‍ എസ്.ആര്യ രാജേന്ദ്രന്‍ , ജില്ല കലക്ടര്‍ നവജ്യോത് സിങ് ഖോസെ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടാകും

You might also like