സ്ത്രീധനം

ജെയ്സ് പാണ്ടനാട്

0

ഒരു രൂപ പോലും ഞങ്ങളുടെ ചെറുക്കന് സ്ത്രീധനമായി വേണ്ട…
നിങ്ങൾക്ക് വേണ്ടായേലും ഞങ്ങളുടെ പെണ്ണിന് കൊടുക്കാനുള്ളത് കൊടുത്തേ ഞങ്ങൾ വിടു…
എന്നാപ്പിന്നെ ഉറപ്പിക്കാം..

സ്വന്തം കുഞ്ഞിൻ്റെ
അമ്മയാകാൻ പോകുന്നവളെ
ആണോരുത്തൻ വിലപേശി
വാങ്ങുന്ന കച്ചവടം !

എന്തു കൊടുക്കും സ്ത്രീധനം?
” ഒരു തടിയൻ അലമാരയും
അത് നിറയെ പുസ്തകങ്ങളും
വായിച്ചു തീർക്കാൻ കൂട്ടിന്
എൻ്റെ മോളെയും, മതിയോ?
” സമ്മതം”
മകനേ,
ഇതെൻ്റെ മകൾ
എനിക്കുള്ളതിൽ
വിലപിടിച്ചത്!

മോളെ ഇഷ്ട്ടമായി..
ഇനി കാര്യത്തിലേക്ക് കടക്കാം..
അഞ്ച് മിനിറ്റ് തരും..
ഇറങ്ങണം എൻ്റെ വീട്ടിൽ നിന്നും..

ശ്രുതി..ഉത്തര.. ദൃശ്യ….വിസ്മയ
നൊമ്പരപൂക്കൾ ..

You might also like