കവിത :- ദൈവസ്നേഹം

By: ബിന്ദു ബാബു ജോസ്

0

ഉളവാക്കി ദൈവമേ ശൂന്യതയിൽ നിന്നും

ഒരു വാക്കു കൊണ്ടു നീ സകലത്തെയും

എല്ലാറ്റിനെക്കാളും ശ്രേഷ്ഠമായെന്നെയും

സൃഷ്ടിച്ചതും നിന്റെ കരവിരുത്

 

ആരുമറിയാതെന്നകതാരിൽ നിറയുന്ന

വേദനപോലും നീ അറിയുന്ന ദൈവം..!!

കണ്ടതില്ല ഞാനൊരു മാനുഷകരം പോലും

നിന്നലിവാർന്ന മുഖമല്ലാതൊന്നുമേ നാഥാ…..!!!

 

ആശ്വാസമില്ലാതെ ആലംബമില്ലാതെ;

വിജനമാം പാതയിൽ പകച്ചു നിൽക്കേ….

Related Posts

ആർദ്രമാം മനസ്സിൽ അതിസ്നേഹമോടെ

എൻ ചാരെയണഞ്ഞവൻ നീ മാത്രമേ…..!!!

 

ചൂരച്ചെടിയുടെ മറവിലെൻ ജീവിതം –

തീർന്നെന്നു ഞാൻ ചൊല്ലിയ നേരമെല്ലാം…

കാക്കയാൽ ആഹാരം തന്നെന്നിൽ ബലമേകി

ദൂരയാത്രയ്ക്കായെന്നെ ഒരുക്കുന്ന സ്നേഹം !!!

 

വിജനമാം വഴിയിൽ ഞാൻ ഏകനായലഞ്ഞാലും

” ഭയപ്പെടേണ്ടാ” എന്നൊരു വാക്കു കേൾക്കാം….

നിൻമൊഴി മാത്രം മതിയെൻ പ്രിയനേ….

തളരാതെ പിന്നെയും യാത്ര ചെയ്യാൻ…!!!

You might also like