അഴിമതിക്കാരായതിനാലാണ് മുഖ്യമന്ത്രിമാരെ ബി.ജെ.പിക്ക് ഇടയ്ക്കിടെ മാറ്റേണ്ടി വരുന്നതെന്ന് രാഹുൽ

0

ഉത്തരാഖണ്ഡിൽ ബി.ജെ.പി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. അഴിമതിക്കാരായതിനാലാണ് മുഖ്യമന്ത്രിമാരെ ബി.ജെ.പിക്ക് ഇടയ്ക്കിടെ മാറ്റേണ്ടി വരുന്നതെന്ന് രാഹുൽ പറഞ്ഞു. ഉത്തരാഖണ്ഡിൽ വീണ്ടും അധികാരത്തിലെത്താനുള്ള കഠിന പ്രയത്നത്തിലാണ് കോൺഗ്രസ്. രാഹുല്‍ ഉൾപ്പെടെയുള്ള നേതാക്കൾ സംസ്ഥാനത്ത് പ്രചാരണ രംഗത്ത് സജീവമാണ്. ഹരിദ്വാറിലായിരുന്നു ഇന്ന് രാഹുലിന്‍റെ പ്രചാരണം. പ്രധാനമന്ത്രിയെയും ബി.ജെ.പി സർക്കാറിനെയും രാഹുൽ രൂക്ഷമായി വിമർശിച്ചു. പാവങ്ങൾക്കായുള്ള സർക്കാറാണ് കോൺഗ്രസ് കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. ഒരു കള്ളന് പകരം മറ്റൊരു കള്ളനെയാണ് ബി.ജെ.പി മുഖ്യമന്ത്രിയാക്കുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ന്യായ് പദ്ധതി നടപ്പിലാക്കുമെന്നും രാഹുൽ ഉറപ്പ് നൽകി. മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്തിന്‍റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് കോൺഗ്രസ് പ്രചാരണം പുരോഗമിക്കുന്നത്. തിങ്കളാഴ്ചയാണ് ഉത്തരാഖണ്ഡിൽ വോട്ടെടുപ്പ് .

You might also like