കോവിഡ് 19 : ഭാര്യ മരിച്ചു പത്താം ദിവസം ഭർത്താവും കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

പൂയപ്പള്ളി: ദി പെന്തെക്കൊസ്ത് മിഷൻ പൂയപ്പള്ളി സഭാംഗങ്ങളായ പൊടിയമ്മയും കൊച്ചുകുഞ്ഞും കോവിഡ് ബാധിച്ച് മരണമടഞ്ഞു . കഴിഞ്ഞ ഏപ്രിൽ 27 ന് പൊടിയമ്മ മരിച്ച് പത്താംദിനം ഭർത്താവ് കൊച്ചുകുഞ്ഞും യാത്രയായി. രണ്ടാഴ്ചയായി കൊല്ലം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് നെഗറ്റീവ് റിപ്പോർട്ട് വന്നുവെങ്കിലും പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഓയൂർ കാറ്റാടി കുന്നുവിള പുത്തൻവീട്ടിൽ എം.കൊച്ചു കുഞ്ഞ് (80) ഭാര്യ പൊടിയമ്മ (75) എന്നിവരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്.

കൊച്ചു കുഞ്ഞിൻ്റെ സംസ്കാരം മെയ് 8 ഇന്ന് വീട്ടുവളപ്പിൽ നടത്തി. മക്കൾ: പൊന്നമ്മ ,സൂസമ്മ, സജി (കുവൈത്ത്)
മരുമക്കൾ. സാമുവൽ കുട്ടി ,ഷാജിമോൻ, ലിസി സജി

You might also like