യേശുവിലുള്ള ആശ്രയം നാം ഒരിക്കലും കൈവെടിയരുത്: ഫ്രാന്‍സിസ് പാപ്പ

0

വത്തിക്കാന്‍ സിറ്റി: യേശുവിലുള്ള ആശ്രയം നാം ഒരിക്കലും കൈവെടിയരുതെന്ന ഓര്‍മ്മപ്പെടുത്തലുമായി ഫ്രാന്‍സിസ് പാപ്പ.  പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയില്‍ പ്രാര്‍ത്ഥനയെ അധികരിച്ചു നടത്തിയ പ്രഭാഷണത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ട്വീറ്റിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. നമ്മുടെ പ്രാർത്ഥനകൾ പതറിപ്പോകുകയും ചഞ്ചലമായ വിശ്വാസത്താൽ ദുർബലമാവുകയും ചെയ്‌തേക്കാമെങ്കിലും, യേശുവിലുള്ള ആശ്രയത്വം നാം ഒരിക്കലും കൈവിടരുതെന്നും നമ്മുടെ പ്രാർത്ഥനകൾ കഴുകന്മാരുടെ ചിറകുകളിൽ വിശ്രമിക്കുകയും സ്വർഗ്ഗത്തിലേക്ക് ഉയരുകയും ചെയ്യുന്നുവെന്നും പാപ്പ ട്വീറ്റ് ചെയ്തു.

“പ്രാ‍ര്‍ത്ഥന” (#prayer) എന്ന ഹാഷ്ടാഗോടുകൂടിയാണ് ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ ഒന്‍പത് ഭാഷകളില്‍ പാപ്പ ട്വീറ്റ് ചെയ്തിരിക്കുന്നത്. വിശുദ്ധ ദാമസ് പാപ്പായുടെ നാമത്തിലുള്ള അങ്കണത്തില്‍ നടത്തിയ സന്ദേശത്തില്‍ പാപ്പ പ്രാര്‍ത്ഥനയെ കുറിച്ചുള്ള ചിന്തകള്‍ പങ്കുവെച്ചിരിന്നു. യേശുവിനെ ശ്രവിക്കാനുള്ള ക്ഷണം പ്രാ‍ര്‍ത്ഥനയില്‍ നിന്ന് നി‍ര്‍ഗ്ഗമിക്കുന്നുവെന്നും പ്രാ‍ര്‍ത്ഥന മാത്രമാണ് പ്രകാശത്തിന്‍റെയും ശക്തിയുടെയും ഏക ഉറവിടമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചിരിന്നു.

You might also like