ഉത്തരേന്ത്യയിൽ സുവിശേഷ വിരോധികളുടെ ആക്രമണത്തിൽ മാരകമായി പരുക്കേറ്റ പാസ്റ്റർ ബെസ്രക്ക് വേണ്ടി പ്രാർത്ഥിക്കുക

0

ജാർഖണ്ട്: ഉത്തരേന്ത്യയിലെ ജാർഖണ്ടിൽ ഫെബ്രുവരി 8 ചൊവ്വാഴ്ച്ച സുവിശേഷ വിരോധികളുടെ ആക്രമണത്തിൽ മാരകമായി മുറിവേറ്റ പ്രിയ കർത്തൃദാസൻ പാസ്റ്റർ ബെസ്രക്ക് വേണ്ടി ദൈവമക്കൾ ശക്തമായി പ്രാർത്ഥിക്കുക. ആക്രമണത്തിൽ പ്രിയ കർത്തൃദാസന്റെ തലയിലും, നെഞ്ചത്തും, കൈയിലും മാരകമായി മുറിവേറ്റു. റോമർ 8 : 35 – 39 (വിശുദ്ധ ബൈബിൾ)
ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? “നിന്റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. നാമോ നമ്മെ സ്നേഹിച്ചവൻമുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു. മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.

You might also like