പ്രത്യേക പ്രാർത്ഥനയ്ക്ക്

0

പാമ്പാക്കുട : ഐ പി സി കൂത്താട്ടുകുളം ഹെബ്രോൻ സഭയിലെ 7 മാസം പ്രായമുള്ള റേച്ചൽ പ്രിൻസ്‌ എന്ന കുഞ്ഞുമകൾക്ക്‌ ജന്മനാ ഹൃദയത്തിൽ രണ്ട്‌ സുഷിരങ്ങളും‌ മറ്റ്‌ വൈകല്യങ്ങളും ഉണ്ടായിരുന്നു‌. കഴിഞ്ഞ ദിവസങ്ങളിൽ ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ആ സുഷിരങ്ങൾ വലുതാകുകയും പ്രിയ മകൾ ശാരീരികമായി അതിക്ഷീണിതയാകുകയും ചെയ്തു.

ഡോക്ടേഴ്സ്‌ അടിയന്തരമായി മേയ്‌ 18 നു ഹാർട്ട്‌ സർജ്ജറി ചെയ്യുവാൻ നിർദ്ദേശിച്ചിരിക്കുകയാണ്‌. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച്‌ ഓപ്പൺ ഹാർട്ട്‌ സർജറി വളരെ റിസ്ക്‌ ഉള്ളതാണ്. പൈതലിന്റെ സൗഖ്യത്തിനായി ദൈവമക്കൾ പ്രത്യേകം പ്രാർത്ഥിക്കുക……

സാമ്പത്തീകമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ കുടുംബത്തെ സഹായിക്കുവാൻ സന്മനസ്സുള്ളവർക്ക്‌ ഈ കുടുംബവുമായി ബന്ധപ്പെടുവാൻ നമ്പർ ചുവടെ ചേർക്കുന്നു.

Contact..

Prince V A +919072081586

You might also like