പ്രാർത്ഥനയുടെ 72 മണിക്കൂറുകൾ

0

കോവിഡ് മഹാമാരിയുടെ വ്യാപനം മുൻ കാലങ്ങളിൽ നിന്നും വിഭിന്നമായി ഭീതിജനകമായ നിലയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ഇൻഡ്യയിൽ പല സംസ്ഥാനങ്ങളിലേയും ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ; ഇറ്റുശ്വാസത്തിനായി മനുഷ്യർ കേഴുന്നു. ഏകദേശം 125ൽ അധികം സുവിശേഷകർ ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടിരിക്കുന്നു. മരണപ്പെട്ട സുവിശേഷകരുടെ എണ്ണം വളരെ വലുതാണ്. കോവിഡ് വ്യാപനത്തിൽ ലോക രാജ്യങ്ങളിൽ ഇൻഡ്യ ഒന്നമാതായി. 12 ഓളം രാജ്യങ്ങൾ ഇൻഡ്യൻ യാത്രക്കാരെ സ്വീകരിക്കാൻ വിസമ്മതം അറിയിച്ചു.

യു. പി. എഫ് യു എ ഇ യുടെ നേതൃത്വത്തിൽ 2021 മെയ് മാസം ഒന്നാം തീയതി രാവിലെ 6 മുതൽ നാലാം തീയതി രാവിലെ 6 വരെ 72 മണിക്കൂർ തുടരുന്ന ഒരു ചെയിൻ പ്രയർ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. എല്ലാ സഭകളും ഈ ഉദ്യമത്തിൽ പങ്കാളികൾ ആകണം. നമ്മുടെ ദൈവം സ്വർഗ്ഗത്തിൽ നിന്നും നമ്മുടെ പ്രാർത്ഥന കേട്ട് ഈ അനർത്ഥം നമ്മെ വിട്ടുപോകുവാൻ ഇടയാക്കും. വിശ്വസിക്കുന്നവർ; ദൈവം നമ്മുടെ പ്രാർത്ഥന കേട്ട് ദേശത്തിന്റെ അകൃത്യം ക്ഷമിക്കും എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ ഒരുമിച്ച് മുട്ടുമടക്കാൻ തയ്യാറാകുമോ?

You might also like