പാസ്റ്റർ സുനിൽ കുമാറിന് നമ്മുടെ പ്രാർത്ഥനകളും കൈത്താങ്ങും അത്യാവശ്യം

0

 

 

അസംബ്ലീസ് ഓഫ് ഗോഡ് ചാലക്കുടി സെക്ഷനിൽ കൊടുങ്ങല്ലൂരിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനാണ് കർത്തൃദാസൻ പാസ്റ്റർ, സുനിൽ കുമാർ.

വളരെ എതിർപ്പുകളുടെ നടുവിലാണ് താനും കുടുംബവും അവിടെ കർത്താവിൻറെ വേല ചെയ്യുന്നത്. ഇതര സമൂഹത്തിൽ നിന്നും ഏകനായി പുറപ്പെട്ടവരാണ് ഈ കുടുംബം. ലുക്കീമിയ അഥവാ ബ്ലഡ്‌ ക്യാൻസർ എന്ന രോഗം വന്നു വളരെയധികം വർഷങ്ങൾ കഷ്ടപ്പെട്ട ദൈവദാസന് ദൈവം സൗഖ്യം നൽകി. ഒരു ദിവസം തൻറെ ബന്ധുക്കളുടെ വീട്ടിൽ നിൽക്കുന്ന തൻറെ മേൽ ഒരു ജീപ്പ് വന്നു കയറി മാരകമായ പരിക്കും തുടയിലെ എല്ല്പൊട്ടലും യൂറിൻബ്ലാഡർനു ചതവും പൊട്ടലും ഉണ്ടായി. അതിൽ നിന്നും ദൈവദാസൻ രക്ഷപ്പെട്ടു. കുറച്ചു കഴിഞ്ഞ് കർത്താവിൻറെ വേല യോടനുബന്ധിച്ച് പോകുമ്പോൾ സുവിശേഷ വിരോധികൾ കൊടുങ്ങല്ലൂർ ടൗണിൽ വച്ച് തന്നെ ആക്രമിചച്ച് തൻറെ വയറ്റിൽ ശക്തമായി ചവിട്ടി. അതിൻറെ ഫലമായി തൻറെ യൂറിത്ര പൊട്ടുകയും ഇടയ്ക്കിടയ്ക്ക് ബ്ലഡ് വരികയും ചെയ്തു. പിന്നീട് ഓപ്പറേഷൻ നടത്തി പുതിയ ട്യൂബ് ഇടുവാൻ ഇടയായി. ഇപ്പോൾ പിന്നെയും ഭയങ്കര അസ്വസ്ഥതകളായി തലകറങ്ങി വീഴുക ഇടയ്ക്കിടയ്ക്ക് പതിവായി.

തുടർന്ന് എറണാകുളം ലൂർദ് ഹോസ്പിറ്റൽ കൊണ്ടുപോയി സി റ്റി സ്കാൻ, എം ആർ ഐ സ്കാനീങ് തുടങ്ങി ഒരുപാട് പരിശോധനകൾ നടത്തി. അവസാനം അവർ കണ്ടുപിടിച്ചത് ഒരുപാട് മരുന്നുകളും ഇതിനു മുൻപ് കീമോതെറാപ്പിയും ചെയ്തതു കൊണ്ട് തലച്ചോറിലെയും ശരീരത്തിലേയും ഞരമ്പുകൾ ചുരുങ്ങി വരികയാണ് എന്ന് പറഞ്ഞു. അതിനുള്ള ട്രീറ്റ്മെൻറ് തുടരണം. അതുപോലെ തന്നെ തൻറെ ഭാര്യ അംഗവൈകല്യമുള്ള ഒരു സഹോദരിയാണ്. നടക്കുവാൻ വളരെ ബുദ്ധിമുട്ടുണ്ട്. അവർക്ക് ഒരു പെൺകുഞ്ഞും ഉണ്ട്.

സാമ്പത്തികമായി വളരെ ഞെരുങ്ങുന്ന ഈ കുടുംബത്തെ ദൈവദാസന്മാരും ദൈവമക്കളും ഹൃദയം തുറന്ന് സഹായിക്കണമേ എന്ന് അപേക്ഷിക്കുന്നു. തൻറെ സഭയിൽ വീട്ടു പണിക്ക് പോകുന്നവരും കൂലിപണിക്ക് പോകുന്നവരുമായി അഞ്ചാറ് പേർ മാത്രമേ ഉള്ളൂ.

അദ്ദേഹത്തിൻറെ അക്കൗണ്ട് നമ്പർ താഴെ ചേർക്കുന്നു.

Sunil Kumar K P
Bank : State Bank of India (SBI)
Branch : Kodungalloor
Account No : 3146878230
IFSC : SBIN0070169

പാസ്റ്റർ സുനിൽ കുമാർ : 9526467641

എല്ലാ ദൈവദാസന്മാരും ദൈവമക്കളും ഈ കർത്താവിൻറെ ദാസനെ സഹായിക്കണമെന്ന് അപേക്ഷിച്ചു കൊണ്ട്,

അസംബ്ലിസ് ഓഫ് ഗോഡ് ചാലക്കുടി സെക്ഷൻ പ്രസ്ബിറ്റർ

പാസ്റ്റർ എം. ബേബി കുട്ടി

You might also like