മാധ്യമപ്രവര്‍ത്തകര്‍ക്ക്​ ഐ.ഡി കാര്‍ഡ്​ കാണിച്ച്‌​ യാത്രചെയ്യാം; പൊലീസ്​ മേധാവിയുടെ ഉത്തരവിറങ്ങി

0

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ലോക്​ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്​തമാക്കിയ സാഹചര്യത്തില്‍ അന്തര്‍ജില്ല യാത്രകള്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് പാസ്​ എടുക്കണമെന്ന നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്ക്​ സ്​ഥാപനത്തിന്‍റെ ഐ.ഡി കാര്‍ഡ്​, ​പ്രസ്​ അക്രഡിറ്റേഷന്‍ കാര്‍ഡ്​, ​പ്രസ്​ ക്ലബ്​ ഐ.ഡി കാര്‍ഡ്​ എന്നിവ ഉപയോഗിച്ച്‌​ സംസ്​ഥാനത്ത്​ യാത്ര ചെയ്യാമെന്ന്​ സംസ്​ഥാന പൊലീസ്​ മേധാവി ഉത്തരവിറക്കി. മാധ്യമപ്രവര്‍ത്തകരുടെ യാത്രക്ക്​ പ്രത്യേക പാസ്​ ആവശ്യമില്ലെന്നാണ്​ ഉത്തരവില്‍ പറയുന്നത്​​.​

You might also like