കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍​സ്​ സ​ല്‍​മാ​ന്‍ ബി​ന്‍ ഹ​മ​ദ്​ ആ​ല്‍ ഖ​ലീ​ഫ ല​ണ്ട​നി​ല്‍ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ണ്‍​സ​ണു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

0

മ​നാ​മ: കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍​സ്​ സ​ല്‍​മാ​ന്‍ ബി​ന്‍ ഹ​മ​ദ്​ ആ​ല്‍ ഖ​ലീ​ഫ ല​ണ്ട​നി​ല്‍ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ണ്‍​സ​ണു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഇ​രു രാ​ജ്യ​വും ത​മ്മി​ല്‍ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​നു​ള്ള സാ​ധ്യ​ത​ക​ള്‍ ഇ​രു​വ​രും ച​ര്‍​ച്ച ചെ​യ്​​തു.

അ​റേ​ബ്യ​ന്‍ ഗ​ള്‍​ഫ്​ മേ​ഖ​ല​യി​ല്‍ സു​സ്ഥി​ര​ത​യും പു​രോ​ഗ​തി​യും നി​ല​നി​ര്‍​ത്തു​ന്ന​തി​ല്‍ ഇ​രു രാ​ജ്യ​വും വ​ഹി​ക്കു​ന്ന പ​ങ്ക്​ കി​രീ​ടാ​വ​കാ​ശി ചൂ​ണ്ടി​ക്കാ​ട്ടി. ബ​ഹ്​​റൈ​നി​ലെ യു.​കെ നാ​വി​ക സേ​നാ സാ​ന്നി​ധ്യം മേ​ഖ​ല​യി​ല്‍ സ​മാ​ധാ​നം നി​ല​നി​ര്‍​ത്തു​ന്ന​തി​ല്‍ വ​ഹി​ക്കു​ന്ന പ​ങ്ക്​ വ​ലു​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

You might also like