വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രിയുടെ പിന്തുണ; കൂടുതല്‍ വാക്സിന്‍, എയിംസ് ആവശ്യങ്ങള്‍ ഉന്നയിച്ചതായി മുഖ്യമന്ത്രി

0

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി പിന്തുണ അറിയിച്ചെന്നും കൂടിക്കാഴ്ചക്ക് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

എയിംസ് കേരളത്തിന് വേണം എന്ന ആവശ്യം ഒന്നുകൂടി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം അനുകൂലമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എയിംസ് കൂടെ ഉണ്ടെങ്കിലെ സംസ്ഥാനത്തെ ആരോഗ്യ സൗകര്യങ്ങള്‍ പൂര്‍ണമാവൂ എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

“കോവിഡ് കാലത്തെ സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സഹായം വലിയ തോതില്‍ ലഭിക്കേണ്ടതുണ്ട്. 20-21 വര്‍ഷത്തെ 4000 കോടി ജിഎസ്ടി കോമ്ബന്‍സേഷന്‍ കേരളത്തിന് ഉടന്‍ ലഭ്യമാക്കണമെന്ന കാര്യം ശ്രദ്ധയില്‍ പെടുത്തി.,” മുഖ്യമന്ത്രി പറഞ്ഞു.

“കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉയര്‍ന്നു വന്നു. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ രോഗബാധ കുറയാതെ സ്തംഭിച്ച്‌ നില്‍ക്കുന്ന അവസ്ഥ എന്നിവ വ്യക്തമാക്കി.”

“ടെസ്റ്റിങ് വര്‍ധിപ്പിക്കുക, ക്വാറന്റൈന്‍ ഫലപ്രദമായി നടപ്പിലാക്കുക, ഇത്തരമൊരു അവസ്ഥ കേരളത്തില്‍ സ്വീകിക്കുനന്ത് ചൂണ്‍്ടിക്കാട്ടി. എല്ലാരെയും ഫലപ്രദമായി ചിക്ത്സിക്കുന്ന അവസ്ഥ മരണ നിരക്ക് ഉയരാതെ സൂക്ഷിക്കുന്നത് എല്ലാം ചൂണ്ടിക്കാട്ടി.”

“കേരളത്തില്‍ കോവിഡ് വ്യാപനം കൂടാന്‍ കാരണമായത് കോവിഡ് വരാത്ത വലിയ വിഭാഗം ഉണ്ട് എന്നതാണ്. അവര്‍ക്ക് രോഗം വരാതിരിക്കാന്‍ മുന്‍കരുതലെടുക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ വേണ്ടത് കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ ലഭ്യമാക്കുക എന്നതാണ്. കേരളത്തിന് കൂടുതല്‍ വാക്സിന്‍ ആവശ്യമാണെന്ന കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ഈ മാസം 60 ലക്ഷം വാക്സിന്‍ ആവശ്യമാണെന്ന് ബോധ്യപ്പെടുത്തി. ഈമാസം 25 ലക്ഷം വാക്സിന്‍ സെകന്‍ഡ് ഡോസിന് മാത്രം വേണം,” മുഖ്യമന്ത്രി പറഞ്ഞു.

ശബരി റെയില്‍, ശബരിമല വിമാനത്താവളും എന്നീ പദ്ദതികള്‍ നടപ്പാക്കാന്‍ സഹായം നല്‍കണമെന്നും തലശ്ശേരി-മൈസൂര്‍ റെയില്‍പാത പദ്ധതിക്ക് അനുമതി നല്‍കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

You might also like