പ്രമുഖ നാടക – ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു

0

പ്രമുഖ നാടക, ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു.  ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. എണ്‍പത്തി നാലു വയസ്സായിരുന്നു. സിനിമകള്‍ കൂടാതെ ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു. ഒട്ടേറെ വര്‍ഷത്തെ നാടക അഭിനയ പരിചയവുമായാണ് ശാരദ സിനിമാ രംഗത്ത് എത്തിയത്.കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ചു കൊണ്ടാണ് അരങ്ങിലെ ജീവിതം ആരംഭിച്ചത്. എണ്‍പതുകലില്‍  അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. അങ്കക്കുറി എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ’80 കാലങ്ങളില്‍ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും സല്ലാപം എന്ന ചിത്രമാണ് ശാരദയുടെ സിനിമാജീവിതത്തില്‍ ബ്രേക്ക് സമ്മാനിച്ചത് . മനോജ് കെ ജയന്റെ അമ്മവേഷമായിരുന്നു അത്.  തുടര്‍ന്ന് ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. തുടര്‍ന്ന് ടെലിവിഷനിലും എത്തി. ഭൂരിഭാഗം സിനിമകളിലും സ്വഭാവ വേഷങ്ങളിലാണ് ശാരദ അഭിനയിച്ചിരുന്നത്. 

You might also like