പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുന്നു: ഒരു ഭീകരനെ വധിച്ചു, ഓപ്പറേഷനിടെ സൈനികന് വീരമൃത്യു

0

പുൽവാമ: കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടുന്നു. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടലാണ് ഇന്ന് രാവിലെയും തുടരുന്നത്. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഒരു സൈനികൻ ഇന്ന് രാവിലെ വീരമൃത്യു മരിച്ചു. സൈന്യത്തിൻ്റെ ആക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് നാല് ഭീകരർ ഇപ്പോഴും ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം.

അതേസമയം ജമ്മുകശ്മീരിൽ വീണ്ടും ഡ്രോൺ സാന്നിധ്യം കണ്ടെത്തി. അന്താരാഷ്ട്ര അതിർത്തിക്ക് സമീപമാണ് ഡ്രോണിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. ബിഎസ്എഫ് ജവാൻമാ‍ർ ഡ്രോണിന് നേരെ വെടിവെച്ചതായാണ് സൂചന. ജമ്മു വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായ ശേഷം കശ്മീരിൽ സുരക്ഷാസേനകൾ അതീവ ജാ​ഗ്രതയിലാണ്. പുതിയ സംഭവ വികാസങ്ങൾക്കിടെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജി.കിഷൻ റെഡ്ഡി ഇന്ന് ജമ്മുവിലെത്തും.

You might also like