TOP NEWS| നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിട്ടുമായി ഐ.പി.സി ഹോരേബ് കണിച്ചുകുളം PYPA

മല്ലപ്പള്ളി: ഐ.പി.സി മല്ലപ്പള്ളി കണിച്ചുകുളം ലോക്കൽ പി.വൈ പി.എ യുടെ ആഭിമുഖ്യത്തിൽ നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ സഹായം എത്തിച്ചു. സ്വാന്തനം 2021 പ്രവർത്തന ഉത്ഘാടനം പാസ്റ്റർ ജോൺ തോമസ് നിർവഹിച്ചു. മല്ലപ്പള്ളി സെൻറർ അകത്തും പുറത്തുമായി അർഹരായ നിരവധി പേർക്ക് സഹായം എത്തിച്ചു.
കണിച്ചുകുളം പിവൈ.പി.എ സെക്രട്ടറി ബെറ്റ്സൺ, സെന്റർ പി.വൈ. പി.എ ചാരിറ്റി കോഡിനേറ്റർ ജോസി.പി. ജോർജ്, ട്രഷറർ ഷിജിൻ ജോസഫ്, സോണി കാരക്കാട്, ബിജിന് കുളത്തികൾ ജോജോ,ആശിഷ്,ബിജു,ജോഷുവ കൊച്ചുപറമ്പിൽ , എബ്രഹാം ജോൺ, സെൻറർ പി.വൈ.പി.എ കോർഡിനേറ്റർ ജിജോ ജോർജ് എന്നിവർ പ്രവർത്തനത്തിനു നേതൃത്വം നൽകി.
മല്ലപ്പള്ളി സെന്റർ സെക്രട്ടറി പാസ്റ്റർ ടി. ലാലു, മല്ലപ്പള്ളി സെന്റെർ പി.വൈ. പി.എ പ്രസിഡന്റ് ബ്ലെസ്സൻ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു.