കേരള സ്റ്റേറ്റ് പി വൈ പി എ ‘സ്നേഹക്കൂട്’ പത്തനംതിട്ട ജില്ലയിൽ

0

കുമ്പനാട് : പാസ്റ്റർ സാം ഡാനിയേൽ  വടക്കാഞ്ചേരിയിൽ നല്കിയത് പോലെ പത്തനംതിട്ട ജില്ലയിൽമല്ലശേരിയിലും ഭവനം വെച്ച് കൊടുക്കുവാൻ ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം ജോർജ്തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായുള്ള സ്ഥലത്തു നിന്നും വസ്തു നൽകും.

ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ & പ്രെസ്ബിറ്ററി അംഗവും, പി വൈ പി സംസ്ഥാന ട്രഷറർ ബ്രദർ വെസ്ലിപി. എബ്രഹാമിന്റെ പിതാവുമായ പാസ്റ്റർ എബ്രഹാം ജോർജ്ജ് തങ്ങളുടെ കുടുംബത്തിന്റെ അഞ്ച് സെന്റ് വസ്തുദാനം നൽകാമെന്ന് വാഗ്ദാനം ചെയ്തു. ദൈവദാസന്റെ ജന്മസ്ഥലമാണ് പത്തനംതിട്ട ജില്ലയിലെ മല്ലശേരി.

ഇത് പോലെ വിശ്വാസസമൂഹം, സഭകൾ മുന്നിട്ടിറങ്ങിയാൽ നമ്മുടെയിടയിൽ കഷ്ടപ്പെടുന്ന ദൈവദാസന്മാർസ്വന്തമായ ഒരു ഭവനമില്ലാതെ ബുദ്ധിമുട്ടില്ല.

കിടപ്പാടം ഇല്ലാത്ത ദൈവദാസന്മാർക്ക് തണലൊരുക്കുവാൻ  ഐപിസി പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെഏറ്റവും വലിയ ദൗത്യങ്ങളിൽ ഒന്നാകുംസ്നേഹക്കൂട്എന്നതിൽ സംശയമില്ല.

You might also like