സംസ്ഥാന പി.വൈ.പി.എ കോവിഡ് അതിജീവന പദ്ധതി രണ്ടാം ഘട്ടത്തിന് തുടക്കമായി

0

കുമ്പനാട് : പി വൈ പി എ കേരള സ്റ്റേറ്റ് കോവിഡ് അതിജീവനത്തിന്റെ രണ്ടാം ഘട്ട പദ്ധതി “We Shall Overcome 2021 ന് തുടക്കമായി. സൂം വേദിയിൽ നടന്ന ഉത്ഘാടന സമ്മേളനത്തിൽ പി വൈ പി എ സംസ്ഥാന പ്രസിഡന്റ്‌ സുവി. അജു അലക്സിന്റെ അധ്യക്ഷതയിൽ ഐപിസി ജനറൽ പ്രസിഡന്റ് ഡോ. ടി വത്സൻ എബ്രഹാം പദ്ധതിയുടെ ഉത്ഘാടനം നിരവഹിച്ചു.

പി വൈ പി എ സംസ്ഥാന സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവൽ പദ്ധതികൾ വിശദീകരിച്ചു. ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിത്സൻ ജോസഫ് മുഖ്യ സന്ദേശം നൽകി. ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ എം പി ജോർജ്ജ് കുട്ടി സമർപ്പണ പ്രാർത്ഥന നടത്തി.

ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ്, ട്രഷറർ ബ്രദർ. സണ്ണി മുളമൂട്ടിൽ, സൺ‌ഡേ സ്കൂൾ സംസ്ഥാന ട്രഷറർ ബ്രദർ അജി കല്ലുങ്കൽ എന്നിവർ ആശംസകൾ അറിയിച്ചു.

പി വൈ പി എ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, വിവിധ മേഖലാ, സെന്റർ ഭാരവാഹികൾ, ഒപ്പം കർത്തൃദാസന്മാർ പങ്കെടുത്തു

സംസ്ഥാന പി വൈ പി എ എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ സാബു ആര്യപ്പള്ളിൽ, ഇവാ ബെറിൽ ബി. തോമസ് പാസ്റ്റർ ഷിബു എൽദോസ്, ബ്രദർ. സന്തോഷ്‌ എം പീറ്റർ, ബ്രദർ. വെസ്ലി പി. എബ്രഹാം,പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന എന്നിവർ നേതൃത്വം നൽകി.

You might also like